Sunday, April 19, 2009

ഹമ്പട ഞാനേ...

സത്യമായിട്ടും, ഒരു മാസം മുമ്പു വരെ ബ്ലോഗ് എന്നൊരു കുന്ത്രാണ്ടം ഉണ്ടെന്നെനിയ്ക്കറിഞ്ഞേ കൂടായിരുന്നു.. എന്റെ ഒപ്പം സ്കൂളിൽ ഉണ്ടായിരുന്ന ഒരു കൂട്ടുകാരിയാണ് ഇതെപറ്റി പറഞ്ഞു തന്നത്. പിന്നെ മിനക്കെട്ടിരുന്ന്ഈ ചേട്ടന്മാരും ചേച്ചിമാരുമൊക്കെ എഴുതി വിട്ട കുറിമാനങ്ങൾ വായിച്ചു പഠിച്ചു...പുസ്തകം പഠിച്ചു പഠിച്ചു തല കറങ്ങുമ്പോ കുറെ നേരം ബ്ലൊഗിൽ കയറിയിരിക്കാം. നല്ല ആശ്വാസം.
അത്ര നിസ്സാരമായിട്ടാണു ബ്ലോഗുണ്ടാക്കിയതെന്നു കരുതരുതു കേട്ടോ..കഷ്ടപ്പെട്ടാണ് അഞ്ജലി ലിപിയും മൊഴിയുമൊക്കെ ഡൌൺലോഡു ചെയ്തത്. അപ്പൊ എവിടെ കൊണ്ടു ഇൻസ്റ്റാൾ ചെയ്യണമെന്നറിഞ്ഞു കൂടാ.. ഒരു വിധം ഒപ്പിച്ചെടുത്തു. ബ്ലൊഗ് ഡിസൈൻ ചെയ്യാൻ ഒരു സുഹൃത്തു കൂടി സഹായിച്ചു . അങ്ങിനെ എനിക്കും ബ്ലൊഗായി. ഈ മലയാളത്തിൽ ടൈപ്പു ചെയ്യാനാണു പാട്...

ഒരു കാര്യം കൂടി ഉണ്ട്.. മുൻ‌കൂർ ജാമ്യമാണ്. ജാനകി എനിക്കേറ്റവും ഇഷ്ടമുള്ള വിളിപ്പേരാണ്. ശരിക്കും ഔദ്യോഗിക പേരല്ല.ക്ഷമിച്ചേക്കണെ..
സ്വന്തം ജാനകി

3 comments:

  1. ജാനകിക്ക് സ്വാഗതം..
    നല്ല വായനാനുഭവങ്ങള്‍ ഉണ്ടാക്കുന്ന കുറിമാനങ്ങള്‍ പിന്നാലെയുണ്ടാവുമല്ലോ.. പ്രത്യേകിച്ചും പഠിക്കുന്നത് വൈദ്യമാകുമ്പോള്‍..

    ReplyDelete
  2. മുള പൊട്ടുമ്പോളറിയാം ചെടിയുടെ ഭാവി.ആശംസകള്‍.മേഖല വൈദ്യമാവുമ്പോള്‍ എഴുത്തിന്റെ ശക്തി കൂടണം

    ReplyDelete